അജ്ഞാതന്‍റെ കത്ത് – 3

മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 3

പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം”

അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല.

” നമ്മളിനി എന്താണ് ചെയ്യുക?”

അരവി ഫോണിൽ കോൺടാക്റ്റ് തപ്പിയെടുത്തു.

” ഞാൻ TVM ൽ ഫിലിം ഫെസ്റ്റിവെലിന് പോയപ്പോൾ ഒരു സ്വാതിയെ പരിചയപ്പെട്ടിരുന്നു. അവൻ കുറച്ചു നാൾ മുമ്പേ ഒരു ആവശ്യത്തിനു വിളിച്ചിരുന്നു. അവൻ ഇവിടെവിടെയോ ആണ് താമസം”

“ഏത് സ്വാതി?”

മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 1

മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 2

“സ്വാതി സ്വാമിനാഥൻ. മാതൃഭൂമി റിപോർട്ടറാ പുള്ളി”

” നമുക്ക് പണിയാകുവോ അരവി ?അതിലും ഭേതം സ്ഥലം സിഐ യോട് പറയുന്നതല്ലേ?”

” ഇല്ല വേദ. ഇത് നമ്മുടെ ബിസിനസുകാരനായ സഞ്ചാരി ജോയ്സാർ പരിചയപ്പെടുത്തിത്തന്ന ആളാണ്. വിശ്വസിക്കാം”
ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അരവി സ്വാതിയുമായി സംസാരിക്കുന്നത് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നെയിതിനകത്ത് വലിച്ചിട്ടവരുടെ ലക്ഷ്യമെന്താണാവോ?
അപ്പോഴാണ് എനിക്ക് രാത്രി മെസഞ്ചറിൽ വന്നു കിടക്കുന്ന Sai Sivaയുടെ കാര്യം ഓർമ്മ വന്നത്.നെറ്റ് ഓൺ ചെയ്ത് മെസഞ്ചർ ഓപണാക്കി. അവിടെ സായി ശിവയ്ക്കു പകരം ഫേസ്ബുക്ക് യൂസർ എന്നായിരുന്നു ഉള്ളത്. ഒന്നുകിൽ അവനെന്നെ ബ്ലോക് ചെയ്തു. അല്ലെങ്കിൽ ഐഡി ഡിആക്റ്റിവേറ്റ് ചെയ്തു.ഏറ്റവും മുകളിൽ തന്നെയുണ്ടായിരുന്നു ഓപൺ ചെയ്യാത്ത മെസ്സേജ് ഞാൻ തുറന്നു.

“നിങ്ങൾ ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നിഴലുപോലെ അവർ നിങ്ങൾക്ക് പിന്നാലെയുണ്ട്. “

അരവി അപ്പോഴും കോളിൽ തന്നെയായിരുന്നു. അറിയാതെ പിന്നിലെ വിജനമായ റോഡിലേക്ക് നോക്കിപ്പോയി ഞാൻ.

“സ്വാതി സ്ഥലത്തില്ല, ഒരു മണിക്കൂറിനുള്ളിൽ എത്തും നമുക്കപ്പോഴേക്കും കൊഴിഞ്ഞാമ്പാറ പോകാം.”

ലാബിലേ പെൺകുട്ടി പറഞ്ഞ പ്രകാരമുള്ള അഡ്രസിലെ വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. അടുത്ത പറമ്പിൽ ഓലമടൽ വെട്ടുകയായിരുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീ ഇറങ്ങി വന്നു. കാഴ്ചയിൽ ഒരു അമ്പതിനടുത്ത് പ്രായം കാണും തട്ടത്തിനിടയിലൂടെ നരവീണ മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നു. മുഖത്ത് ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

” ആരാ? വീട് നോക്കാൻ വന്നതാണോ?”

” സജീവ് സാറിനെ അന്വേഷിച്ച് വന്നത”

അരവിയുടെ മറുപടിയിൽ ആ സ്ത്രീയുടെ മുഖം ഇരുണ്ടു.

“ഇന്നിത് മൂന്നാമത്തെ ആളാ സജീവനെ ചോദിച്ച് വരുന്നത്. നിങ്ങൾക്കും കാശ് തരാനുണ്ടോ അവൻ?”

“ങ്ങ്ഹാ…. “

ഞാൻ തലയാട്ടി.

“അവരിവിടുന്നു മാറിയിട്ട് മൂന്ന് മാസം കഴിഞ്ഞു.ഇല്ലാത്തത് പറയരുതല്ലോ വാടക കറക്റ്റായിരുന്നു. പക്ഷേ സജീവിന്റെ ഭാര്യ തുളസി ആളത്ര ശരിയല്ലായിരുന്നു. അതിനാൽ വീട് ഒഴിയാൻ ഞാൻ പറഞ്ഞതാ.”

” ഈ വീട് നിങ്ങളുടേതാണോ?”
അരവി ചോദിച്ചു.

“എന്റെ മൂത്ത മകന്റേതാണ്. അവനും കുടുംബവും ദുബായിലാ. ആരേലും വന്നാൽ വാടകയ്ക്ക് കൊടുക്കണം. നിങ്ങളെവിടുന്നാ വരുന്നത്?”

” ഷൊർണൂർ “

അരവി ഇടയിൽ കയറി പറഞ്ഞു.

” അവരിപ്പോ ലാബിൽ ഉണ്ടാവും. വാടക കൃത്യം തരുന്നതോണ്ട് എറക്കിവിടാൻ മോൻ സമ്മതിച്ചില്ലായിരുന്നു.എന്നും രാത്രി പലതരം വാഹനത്തിൽ ആണുങ്ങൾ വരും സൂര്യനുദിക്കും മുമ്പേ സ്ഥലം കാലിയാക്കേം ചെയ്യും.അവരങ്ങിനെ കച്ചോടം നടത്തിയിട്ടാ കാശുകാരായതും കൊച്ചീലെ വീട് വാങ്ങിയതും എല്ലാം.”

“കൊച്ചിയിൽ വീട് വാങ്ങിയെന്നോ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?”

അരവിയുടെ സമർത്ഥമായ ഇടപെടൽ.

” കാശ് തരാനുള്ള നിങ്ങളോട് പറയാൻ മാത്രം മണ്ടനല്ല അവൻ. അവൻ കുറുക്കനാസൂത്രശാലിയായ കുറുക്കൻ. എനിക്ക് കെട്ടിക്കാൻ പ്രായമായ ഒരു പെങ്കൊച്ചു കൂടിയുണ്ട് അതിനാൽ അവരോട് വേഗം വിട്ടോളാൻ പറഞ്ഞു. “

നാട്ടിൻ പുറ ശുദ്ധമനസ്സായ ആ സ്ത്രിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ഇരുട്ടിലാണ് തപ്പുന്നതെന്ന ബോധമുണ്ടായിരുന്നു.

” നിനക്ക് ഈ വീക്ക് ഷോ ഉള്ളതല്ലേ വേദാ?”

“ഉം “

ഞാൻ മൂളി

” ഈ വീക്ക് കുര്യച്ചൻ കൊന്നു എന്നു പറയപ്പെടുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രോഗ്രാമാണ്.പിന്നെ നാളെ എന്നത് ഇന്നവസാനിച്ചെങ്കിൽ മാത്രമല്ലേ “

പറഞ്ഞു തീരും മുന്നേ അരവിയുടെ ഫോൺ റിംഗ് ചെയ്തു.

“സ്വാതിയാണ്”

എന്നും പറഞ്ഞ് അരവി ഫോണെടുത്തു.
” അവൻ ചിറ്റൂരുണ്ട് നമ്മളോടതു വഴി ചെല്ലാൻ.”

അരവിന്ദ് കോൾ കട്ട് ചെയ്ത ശേഷം പറഞ്ഞു. എനിക്കെന്തോ ഉത്സാഹം കെട്ടിരുന്നു. ഞാൻ ജോണ്ടിയുടെ ക്യാമറ വാങ്ങി വെറുതെ അതിലെ വീഡിയോസ് നോക്കി.ആ കാലുകളെ പറ്റിയായി ചിന്ത.ടേബിളിലിരിക്കുന്ന ന്യൂസ് പേപ്പർ സൂം ചെയ്തു.മാതൃഭൂമി. തിയ്യതി കാണാൻ പറ്റുന്നില്ല രണ്ടായി മടക്കിയ ആ പത്രത്തിലെ ഹെഡിംഗ് ഞാൻ വായിച്ചു.

‘ഹൃദയം കവർന്ന്.’
വലതു കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രം. പിന്നെ ഇലക്ഷൻ റിസൽട്ട്.

ഈ വാർത്ത ഇന്നലെത്തെ പത്രത്തിലെ വാർത്തയല്ലേ? ഞാനതേ പറ്റി അരവിയോട് പറഞ്ഞു.

” അരവി അത് ഇന്നലെത്തെ പത്രമാണ്”

” ആയിരിക്കാം ആ വീട്ടിൽ ആളുണ്ടെന്ന് ബോധ്യമായതല്ലെ പിന്നെന്താ?”

അവനോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ കൈയെത്തിച്ച് അവന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. അതിൽ സജീവ് എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡോഫ് തന്നെ .

“നിനക്ക് പിന്നിൽ മരണമുണ്ട്, ആവശ്യമുണ്ടെങ്കിൽ ജീവൻ അപകടത്തിലാണെന്ന് നിനക്ക് ബോധ്യമാവുമ്പോൾ മാത്രം ഈ നമ്പറിൽ വിളിക്കുക”

എന്നൊരു മെസ്സേജയച്ചു. മെസ്സേജ് ഡെലിവേർഡായതിന്റെ മെസ്സേജ് ഫോണിൽ തിരിച്ച് വന്നു.

” അരവി സജീവിന്റെ ഫോൺസ്വിച്ചോഫല്ല “

“പിന്നെ?”

” സജീവ് സ്വിച്ചോഫായ മറ്റേതെങ്കിലും നമ്പറിലേക്ക് കോൾ ഡൈവേർട്ടിംഗ് പോലെ എന്തോ ഫോണിൽ ചെയ്തു വെച്ചിട്ടുണ്ട്. “

” അത് നിനക്കെങ്ങനെ മനസിലായി?”

“ഫോൺ ഓൺ ചെയ്യുമ്പോൾ നിനക്ക് ഡെലിവേർഡ് മെസേജ് വരുമല്ലോ എന്നോർത്താണ് ഞാനാ നമ്പറിലേക്ക് മെസ്സേജിട്ടത്. നമുക്കപ്പോൾ സജീവിനെ കോൺഡാക്ട് ചെയ്യാലോ എന്നോർത്ത്. പക്ഷേ ഇതിപ്പോ …..”

ഫോൺ തിരികെ ഞാനവന്റെ പോക്കറ്റിലേക്കിട്ടു. എവിടെയോ കുരുക്കുകൾ അഴിയുന്നുണ്ടെന്നൊരു തോന്നൽ.
“നമ്മുടെ സഹായം ആവശ്യമാണെങ്കിൽ സജീവ് വിളിക്കും. എന്റെ മനസങ്ങനെ പറയുന്നു.”

പറഞ്ഞു കൊണ്ടിരിക്കേ അരവിയുടെ ഫോൺ ശബ്ദിച്ചു. ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ അവൻ ഫോണെടുത്തു അതിൽസജീവ് കോളിംഗ് എന്ന് ഫോണിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *