ഈയാം പാറ്റകള്‍ – 1

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 1

മോളെ അച്ചൂട്ടി എഴുന്നേൽക്ക് ഡി എത്ര നേരമായി പറയുന്നു
മോനെ അപ്പൂസേ ..എഴുന്നേൽക്കടാ
ഷീല പുതപ്പു മാറ്റി മക്കളെ കുലുക്കി വിളിച്ചു . മോൻ എഴുന്നേറ്റു ഇനി മോളെ അവൻ എഴുന്നേൽപ്പിച്ചോളും
അവൾ അടുക്കളയിലേക്ക് പോയി ഈശ്വരാ പാല്/തിളച്ചു പോകുന്നു . ഷീല പെട്ടന്ന് ചായ ഉണ്ടാക്കി .
ദേ ജോമോനെ എഴുന്നേൽക്കു ..ചായ വെച്ചിട്ടുണ്ട് കേട്ടോ ഞാൻ പിള്ളേരെ ഒരുക്കട്ടെ .
മോളെ.ഷീലെ ഷീലെ .മോളെ ഷീലെ
ഓ!! നാശം പിടിക്കാൻ ഈ നേരമില്ലാത്ത നേരത്തു ആ മുതു പിശാച് വിളിക്കുന്നുണ്ട് .
പപ്പാ ദേ വരുന്നു ഷീല സ്റ്റെയറിന്റെ കതകു തുറന്നു താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു .
ഡി നീ ഒരുങ്ങിയോ ..ആഹാഇത് വരെ രണ്ടും കുളി കഴിഞ്ഞിറങ്ങിയില്ലേ
ഷീല രണ്ടിനേം പെട്ടന്ന് കുളിപ്പിച്ച് ഡ്രെസ്സിട്ടു ..ബാഗും റെഡിയാക്കി താഴെ ഇറങ്ങി .
ഓ അഞ്ചു മിനുട്ടുണ്ട് സ്‌കൂൾ വാൻ വരാൻ .
അവൾ ഓടി ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു .
പപ്പാ ..ദേ ഞാൻ കാപ്പി വെച്ചിട്ടുണ്ടായിരുന്നല്ലോ ഓ !! ഈ നാശം പിടിക്കാൻ പൂച്ച ..അതും തട്ടി മരിച്ചു കളഞ്ഞോ
” ഞാൻ പിള്ളേരെ വിട്ടിട്ടു ജോമോനേം പറഞ്ഞു വിട്ടിട്ടു കാപ്പിയെടുത്തോണ്ട് വരാം . ഞാൻ പറഞ്ഞിട്ടില്ലേ രാവിലെ വിളിക്കല്ലെന്നു ….’…ദൈവമേ സ്‌കൂൾ വാൻ വന്നു ” അവൾ വീണ്ടും ഗേറ്റിലേക്ക് ഓടി

ഷീല പിള്ളേരേം വിട്ടു തിരികെ വന്നു കേറിയപ്പോഴും ജോമോൻ ഉറക്കം തന്നെ

” ജോമോനെ …സമയം എട്ട് കഴിഞ്ഞു ……പോയി കുളിക്കു ….ഞാൻ കാപ്പി ഉണ്ടാക്കട്ടെ …പിള്ളേർക്കുള്ള ഇഡ്ഡ്ലി മാത്രമേ ഉണ്ടാക്കിയുള്ളൂ’

ജോമോൻ എഴുന്നേറ്റു മുണ്ടു തപ്പി ഉടുത്തു …ബാത്ത് റൂമിലേക്ക് കയറി . കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷീല ഇഡ്ഡ്ലി വിളമ്പിയിരുന്നു .

” നീ കഴിച്ചോ …വാ വന്നിരി …” അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി

‘ ഓ !൧ രാവിലെ കാണിക്കുന്ന ഈ സ്നേഹ പ്രകടനം ഒന്നും വേണ്ട…ഇന്നലെ രാത്രി എന്തായിരുന്നു കോലം ..ദേ പിള്ളേര് വലുതായി വരുവാ കേട്ടോ …ഇനിയെങ്കിലും ഈ കുടി ഒന്ന് നിർത്തു “

ജോമോൻ ഒന്നും മിണ്ടാതെ കാപ്പി കുടിച്ചു ഓഫീസിലേക്ക് ഇറങ്ങി . PWD യിൽ പീയൂൺ ആണ് ജോമോൻ . വയസ് 39 .ഇഷ്ട്ടം പോലെ കള്ളു കിട്ടും ബില്ലും മറ്റും മാറാൻ വരുന്നവർ കൊടുക്കുന്നതാണ് . മാസ ശമ്പളം പാതി വീട്ടു ചിലവിനും പാതി സ്വന്തം വീട്ടുകാർക്കും . കുടി നിർതാൻ പറഞ്ഞാൽ . ഫ്രീ കിട്ടുന്നതല്ലേ എന്നാണ് ജോമോന്റെ പക്ഷം . അതാകട്ടെ പൈസ ആയിട്ടു കിട്ടുന്നുമില്ല . സാധാരണ മനുഷ്യൻ . ആവറേജ് ശരീരം , ഉയരം

രണ്ടു മക്കൾ മൂത്ത് മോൾ രണ്ടിൽ . ഇളയവൻ UKG

ഭാര്യ ഷീല വയസ് 25 . ഗൃഹ ഭരണം .ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു . ആയപ്പോൾ ഷീലയുടെ അപ്പൻ ഒരു അപകടത്തിൽ കിടപ്പിലായിരുന്നു . കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു . ‘അമ്മ അന്നമ്മ ഒരു സഹോദരൻ മാത്തുക്കുട്ടി . അവൻ ഇപ്പൊ ഡിഗ്രി പാതിയിൽ നിർത്തി നാട്ടിൽ കിട്ടുന്ന ജോലിയും ചെയ്തു ജീവിക്കുന്നു

ഇതു ഷീലയുടെ രാവിലത്തെ തുടക്കമാണ് ……ഇനി എല്ലാവരെയും പറഞ്ഞു വിട്ടിട്ടുവീട് തുടക്കണം . അലക്കണം . അതിനിടക്ക് പപ്പായെ പരിചരിക്കണം ……………………ആഹ് !! പാപ്പായെ പരിചയപ്പെട്ടില്ലല്ലോ അല്ലെ …
പപ്പാ മൈക്കിൾ .. വയസു 58 ……..പാവം കിടപ്പിലാ ……. ഒരു സൈഡ് തളർന്നു പോയി …ആയ കാലത്തു ഭയങ്കര തരികിട ആണെന്നാ പറഞ്ഞു കേട്ടത് …ഷീലയുടെ അടുത്തും പുള്ളി തരികിട എടുക്കാറുണ്ട് ..ചിലതൊക്കെ ഷീല അനുവദിച്ചു കൊടുക്കാറുമുണ്ട് …എന്ന് വെച്ച് അതിരു കടന്നൊന്നും ഇല്ലാട്ടോ ……അതൊക്കെ പോട്ടെ ഈ മൈക്കിൾ ഷീലയുടെയോ ജോമോന്റേയോ പപ്പാ അല്ല ……അവരുടെ ഹൌസ് ഓണർ ആണ് . ടൗണിന്റെ ഒത്ത നടുക്കയിട്ടുള്ള ഒരു ഇരു നില വീട് . ജോമോന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾ അവിടെ താമസിച്ചിരുന്നു . അയാൾക്ക്‌ ട്രാൻസ്ഫർ ആയപ്പോൾ ആണ് ജോമോൻ അങ്ങോട്ട് താമസം മാറുകയും നാട്ടിൽ നിന്ന് ഷീലയെ കൊണ്ട് വരികയും ചെയ്തത് . പിള്ളേർക്കൊക്കെ പഠിക്കാൻ സൗകര്യം ആണല്ലോ . പപ്പാ തനിച്ചല്ല . പക്ഷെ മമ്മി സൂസന്ന ഇളയ മകളുടെ പ്രസവ ശുശ്രൂഷക്കായി ലണ്ടനിൽ ആണ് . രണ്ടു മക്കൾ അവർക്കു രണ്ടു പേരും ലണ്ടനിൽ സെറ്റിൽഡ് . മമ്മി പോയപ്പോൾ ഷീലയെ ആണ് നോക്കാൻ ഏൽപ്പിച്ചത് . മൂന്നു മാസത്തേക്ക് മുപ്പതിനായിരം രൂപ . പക്ഷെ ജോമോന്റെ അടുത്തവൾ പതിനായിരം രൂപ എന്നാണ് പറഞ്ഞിരിക്കുന്നത് . മാസം ശമ്പളം പാതി തരുന്നുണ്ടെലും അത് കൊണ്ട് കുടുംബ ചിലവിനു ഒന്നുമാകുന്നില്ലല്ലോ . ജോമോന്റെ അനിയത്തിയെ പഠിപ്പിക്കാനും പാട്ടും അങ്ങോട്ടും അയച്ചു കൊടുക്കുന്നുണ്ട് .അതൊന്നും ഷീല വേണ്ടാന്ന് പറയുന്നില്ല . പക്ഷെ വല്ലപ്പോഴും ഒരു സാരി …പൊട്ടു പിള്ളേർക്ക് ഉടുപ്പ് …അങ്ങനെ ഒത്തിരി ഒത്തിരി ആവശ്യങ്ങൾ . പിന്നെ ഇടയ്ക്കു വീട്ടിൽ പോകുമ്പോ അമ്മയുടെ കയ്യിൽ അല്പം പൈസ ..’അമ്മ പശുവിനെയും മറ്റും വളർത്തുന്നുണ്ട് .. മാത്തുക്കുട്ടിക്കും ജോലി ഒന്നുമാകാത്ത കാരണം ..പിന്നെ വീടിന്റെ ലോൺ അപ്പൻ മരിച്ച പിന്നെ അടച്ചിട്ടില്ല എന്ന പറഞ്ഞെ . അപ്പന്റെ ചികിത്സ ചിലവിനു മേടിച്ച പൈസ തന്നെ കൊടുക്കാൻ മാത്തുക്കുട്ടി പെടാ പാട് പെടുവാ …

ഷീല പെട്ടന്ന് ഒരുങ്ങി ഇറങ്ങി …. ഓ !! ഈ ബ്ലൗസും ഇറുകി . അതെങ്ങനാ തയ്‌ക്കാൻ നേരം കിട്ടണ്ടേ …ഇന്ന് രണ്ടു പേർക്ക് ചുരിദാർ തയ്ച്ചു കൊടുക്കാനുണ്ട് . ഷീല ചുരിദാർ , ബ്ലൗസ് ഒക്കെ തയ്ക്കും …തയി ക്കുക എന്ന് പറഞ്ഞാൽ പ്രൊഫഷണൽ തയ്യലുകാരി ഒന്നുമല്ല …അയൽവക്കത്തു ഉള്ള കുറച്ചു പേർക്ക് വീട്ടിൽ ഇടാനുള്ള ചുരിദാർ , ബ്ലൗസ് , പിള്ളേർക്ക് വീട്ടിൽ ഇടാനുള്ള ഉടുപ്പ്….അതവളെ അറിയാവുന്നവർ മാത്രം കൊടുക്കും
ഷീല വാതിൽ പൂട്ടി ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ ആണ് പാപ്പാക്ക് ഉള്ള ഇഡ്ഡ്ലി കൊടുത്തില്ലല്ലോ എന്നോർത്തത് . അവൾ എണീറ്റ് ചോറിനുള്ള അരി ഇട്ടിട്ടു കാപ്പിയുമായി പപ്പയുടെ അടുത്ത് പോകും . കാപ്പി കൊടുത്തിട്ടു മോഷൻ പോകാൻ പത്രം എടുത്തു വെച്ചിട്ടു മുകളിലേക്ക് പോകും .. എന്നിട്ടു ആദ്യത്തെ അപ്പം അല്ലെങ്കിൽ ഉണ്ടാക്കുന്നത് എന്തോ അതും എടുത്തോണ്ട് വന്നു പപ്പയുടെ പാത്രം ഒക്കെ മാറ്റി , ടിഷ്യൂ കൊണ്ട് തുടച്ചിട്ട് . കാപ്പിയും കൊടുത്തിട്ടു പോകും . പിന്നെ പത്തു മാണി കഴിഞ്ഞു വന്നു ചൂട് വെള്ളത്തിൽ തുടയ്ക്കും . മമ്മി വന്നാൽ പിന്നെ അവർ ചെയ്തോളും . ആദ്യമാദ്യം അറപ്പായിരുന്നു ….പിന്നെ വെറുപ്പും …വെറുപ്പെന്നു പറഞ്ഞാൽ പപ്പയുടെ നോട്ടവും അസ്ഥാനത്തുള്ള പിടിത്തവും ഒക്കെ …….പോകെ പോകെ എല്ലാം ഇണങ്ങി .

Leave a Reply

Your email address will not be published. Required fields are marked *